മുണ്ടക്കയം : യാത്രക്കാരിൽ ഭീതി പടർത്തി മുണ്ടക്കയം കൊടികുത്തി മുതൽ മുറിഞ്ഞപുഴ റോഡ്. റോഡിന്റെ ഒരു വശത്ത് വൻ മലകളും മലകൾക്കു മുകളിൽ വലിയ മരങ്ങളുമാണുള്ളത്. കൂടാതെ താഴേക്കു പതിക്കുന്ന നിലയിൽ പിടിവിട്ട് നിൽക്കുന്ന ഹൈറേഞ്ച് പാതയിൽ
ഉരുളൻ കല്ലുകളും. ഓരോ യാത്രക്കാരും ഇതിലെ സഞ്ചരിക്കുന്നത് ജീവൻ പണയംവെച്ചാണ്. മുണ്ടക്കയം കൊടികുത്തി മുതൽ മുറിഞ്ഞപുഴ വരെ ഈ കാഴ്ചകൾ യാത്രക്കാർക്ക് കൗതുകം
ഉണർത്തുന്നതാണെങ്കിലും മഴക്കാലമായതോടെ അപകട സാധ്യത ഏറെയാണ്. കല്ലുകൾ റോഡിലേക്ക് കഴിഞ്ഞ വർഷം പീരുമേട്ടിൽ
റോഡിലേക്കു കല്ല് ഉരുണ്ട് വീണതു പോലെ 5 വർഷം മുൻപ് പെരുവന്താനം ചുഴുപ്പിലും വലിയ കല്ല് പതിച്ചിരുന്നു.
റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴി മാറി. ഉയരത്തിലുള്ള മൺ തിട്ടമേൽ ഇത്തരത്തിൽ ഒട്ടേറെ കല്ലുകളാണ് മണ്ണിടിച്ചിൽ സാധ്യത പെരുവന്താനത്തിനും
വളഞ്ഞങ്ങാനത്തിനും ഇടയിൽ 22 സ്ഥലങ്ങളാണു മണ്ണിടിച്ചിൽ സാധ്യതയുള്ളത്. 10 വർഷങ്ങൾക്കു മുൻപ് ജിയോളജി വകുപ്പിനു കീഴിൽ സെസ് നടത്തിയ പഠനത്തിന്റെ കണക്കാണിത്. പെരുവന്താനം മുതൽ മുറിഞ്ഞപുഴ വരെയുള്ള ഭാഗത്താണ് ഇവ. പാറകൾക്കിടയിൽ തട്ടി കല്ലുകൾ
നിറഞ്ഞ് ഇരിക്കുന്നതാണ് മണ്ണിടിച്ചിലിന് സാധ്യത നൽകുന്നത്. മുറിഞ്ഞപുഴ മുതൽ വളഞ്ഞങ്ങാനം വരെയുള്ള ഭാഗത്ത് റോഡരികിൽ പാറകൾ ആയതിനാൽ മണ്ണിടിച്ചിൽ സാധ്യത കുറവാണ്.