പാറത്തോട് ചിറ ഭാഗം അയ്യപ്പ – ഭൂവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം ഇന്ന് തുടക്കമാകും

പാറത്തോട് : അഖില ഭാരത അയ്യപ്പ സേ വാ സംഘം 205ാം നമ്പർ ശാഖയിലെ അയ്യപ്പന്റേയും ശ്രീഭുവനേശ്വരി ദേവിയുടെയും 9-ാമത് പ്രതിഷ്ഠാ മഹോത്സവും പരിഹാര ക്രിയകളും 10, 11, 12, (മേടം 27 2829, ചൊവ്വാ – ബുധൻ – വ്യാഴം) എന്നീ തിയതികളിൽ നടത്തുന്നതാണ്. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടേയും, . മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റിയുടേയും നേതൃത്വത്തിൽ പൂജാധി കർമ്മങ്ങൾ നടക്കും.

Advertisements

ഒന്നാം ദിവസം 5 ന് പള്ളി യൂണർത്തൽ , 5 – 10 ന് നിർമ്മാല്യ ദർശനം, 6 ന് മഹാഗണപതി ഹോമം, 7 ന് ഉഷപൂജ, 8 ന് വിശേഷാൽ പൂജകൾ, 8.30 ന് സർപ്പപൂജ, 9.30 ന് ഉച്ചപൂജ, എന്നീ വൈകുന്നേരം 5.30 ന് നടതുറക്കൽ, 6.30 ന് ദീപാരാധന , 7ന് അത്താഴ പൂജ , 7.30 ന് ഭഗവത് സേവ 8 ന് സുദർശ ഹോമം, 8.05 ന് കലാസന്ധ്യ (കൺവെൻഷൻ പന്തലിൽ ) .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ദിവസം പൂജകൾ പതിവു പോലെ, വൈകുന്നേരം 7 ന് പാറത്തോട് പള്ളിപ്പടിയിൽ നിന്നും താല പ്പൊലിയുടെയും , വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പള്ളിപ്പടി, പാറത്തോട് ടൗൺ, മലനാട് ജംഗ്ഷൻ, പഴൂമലപ്പടി, എന്നീ കേന്ദ്രങ്ങളിലൂടെ – ദേവന്മാരെ പല്ലക്കിൽ നഗര പ്രദക്ഷിണം നടത്തി 8 ന് ചിറ ഭാഗം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 9 ന് അമല കമ്മ്യൂണി ക്ഷേഷൻസ് കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും. മൂന്നാം ദിവസം പതിവുപൂജകൾക്ക് പുറമെ 9 ന് കലശപൂജ, 10 ന് കലശാഭിക്ഷേകം, 12.30 ന് പ്രസാദമൂട്ട്, വൈകുന്നേരം 8 ന് വലിയ ഗുരുസിയോടെ സമാപിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.