വയനാട്: തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ. മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നില്ക്കേണ്ടിവരുന്നത്. യാത്രക്കൂലി നല്കാൻ പോലും കയ്യില്‍ പണമില്ലെന്നും ദുരന്തബാധിതർ പറഞ്ഞു.
വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനില്‍ക്കെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകള്‍. മേപ്പാടിയില്‍ വായ്പയുള്ള ദുരന്തബാധിതരെ വിവരശേഖരണത്തിനായി വിളിച്ചുവരുത്തി. അപേക്ഷകളില്‍ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം കൂടി എഴുതി ചേർക്കുകയാണ് അപേക്ഷകർ. വായ്പ എഴുതിത്തള്ളുന്നത് ഒഴിവാക്കാനാണ് റീ സ്ട്രെക്ചറിങ് എന്നാണ് ഒരു വിഭാഗത്തിൻ്റെ വിമർശനം.