മുവി ഡെസ്ക്ക് : മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ടെന്ന് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. സിനിമ കാണുന്ന ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് ഇടവേള ബാബു ആ വേദിയില്‍ പറഞ്ഞതെന്നും വിനീത് പ്രതികരിച്ചു.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം ഫുള്‍ നെഗറ്റീവാണെന്നും ചിത്രത്തിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു കോഴിക്കോട് വേദിയില്‍ പറഞ്ഞത്. ആരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നതെന്നും ബാബു വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം ഫുള്‍ നെഗറ്റീവാണെന്നും ചിത്രത്തിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു കോഴിക്കോട് വേദിയില്‍ പറഞ്ഞത്. ആരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നതെന്നും ബാബു വിമര്‍ശിച്ചിരുന്നു.അതേസമയം മുകുന്ദനുണ്ണി വിശ്വസിക്കുന്ന നാല് കാര്യങ്ങളായ അച്ചടക്കം, അര്‍പ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയില്‍ വിശ്വാസമുണ്ട്. ബാക്കി കാര്യങ്ങളില്‍ തനിക്ക് യോജിപ്പില്ലെന്നും വിനീത് വ്യക്തമാക്കി.