ഇടുക്കി: മൂന്നാറില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടിതമ്പി- മുനീശ്വരി ദമ്പതികളുടെ മകന് ബിബിന്‍ (12) ആണ് മരിച്ചത്. ചെണ്ടുവരെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തില്‍ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ബീന സഹോദരിയാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ഫ്രീ ഹെല്പ് ലൈന്‍ നമ്പറുകള്‍- 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)