തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ ഉള്‍പ്പെടെ വെല്‍ഫയർ പാർട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ. 2016ല്‍ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോള്‍ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരൻ വിവരിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തില്‍ സ്വീകരിച്ച നയത്തിന്‍റെ തുടർച്ചയാണ് ഈ പിന്തുണ.
തമിഴ്നാട്ടില്‍ ഈ പിന്തുണ കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടുന്ന മുന്നണിക്കും കിട്ടിയിട്ടുണ്ട്. മോദിയെ വിമർശിക്കാതെ, രാഹുല്‍ ഗാന്ധിയെ മാത്രം വിമർശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാർട്ടിക്കും വെല്‍ഫയർ പാർട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരൻ ചോദിച്ചു.