കേരളത്തിൽ നിന്നൊരു ബിജെപി എംപി ഉണ്ടായിട്ടും ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ല; വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റില്‍ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് വാരിക്കോരി പദ്ധതികള്‍ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബഡ്ജറ്റ് ആണിത് മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

ബജറ്റ് പ്രഖ്യാപനങ്ങള്‍ നിരാശ നല്‍കുന്നതെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയില്‍ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായങ്ങള്‍ ഒന്നുമില്ല. ഇലക്ഷൻ വരാൻപോകുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ്. ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്നു തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Hot Topics

Related Articles