എമ്പുരാന് ശേഷം മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. അനന്തന് കാട് എന്നാണ് ചിത്രത്തിന്റെ പേര്. ടിയാന് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകന് ജീയെന്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ടിയാന്റെ രചനയും മുരളി ഗോപി ആയിരുന്നു. ടിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവുമാണ് അനന്തന് കാട്. ഒന്നര മിനിറ്റോളം നീളമുള്ള ടൈറ്റില്‍ ടീസറിനൊപ്പമാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്യയാണ് ചിത്രത്തിലെ നായകന്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതിനൊപ്പം മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴില്‍ വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. കാന്താര, മംഗലവാരം, മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം. ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം എസ് യുവ, എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍ ആര് ശക്തി ശരവണന്, വിഎഫ്എക്സ് ഡയറക്ടര്‍ ബിനോയ് സദാശിവന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയിന് പോള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹന്‍, മേക്കപ്പ് ബൈജു എസ്, സൗണ്ട് മിക്സിംഗ് വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി, കളറിസ്റ്റ് ശിവശങ്കര്‍ വി ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്ട്രോളര് എം എസ് അരുണ്‍, വിഎഫ്എക്സ് ടീമെഫെക്സ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് റിഷ്ലാല് ഉണ്ണികൃഷ്ണന്, പബ്ലിസിറ്റി ഡിസൈനര്‍ മാ മിയ ജോ.
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി കോളെജ് ഡെയ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് ജീയെന്‍ കൃഷ്ണകുമാര്‍. ടിയാന് കൂടാതെ കാഞ്ചി എന്ന ചിത്രവും മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന പേരില്‍ 2023 ല്‍ തമിഴിലും സിനിമ സംവിധാനം ചെയ്തു. ആര് ജെ ബാലാജിയും ഐശ്വര്യ രാജേഷുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്.