കോട്ടയം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കേസ് പ്രതിയും നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടയാളുമായ കമ്മൽ വിനോദിന്റെ മകനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തച്ചുകുന്നു വെട്ടിമറ്റം വീട്ടിൽ വിനോദ്കുമാറിന്റെ മകൻ വിശ്വജിത്തിനെയാണ് (19) കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നേരത്തെ ഇതേ കേസിൽ ഇയാളുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. മാങ്ങാനം ഭാഗത്ത് കടയിൽ ആക്രമണം നടത്തുകയും കട ഉടമയെ അടക്കം മർദിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ കേസിൽ പ്രതിയായ വിശ്വജിത്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്നാണ് ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈസ്റ്റ് സബ് ഇൻസ്പെക്ടർ എം.എച്ച്. അനുരാജ് , സിവിൽ പൊലിസ് ഓഫീസർമാരായ ഹരിലാൽ, വിപിൻ എന്നിവർ അതിസാഹസികമായി കോട്ടയം മാർക്കറ്റുഭാഗത്തു നിന്നുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.