കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊന്ന കേസിൽ അനുജത്തിയുടെ ഭര്‍ത്താവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പേരയം മമത നഗര്‍ ഷീബ ഭവനില്‍ രാധികയെയാണ് (52) കൊലപ്പെടുത്തിയത്.ഇവരുടെ ഇളയ സഹോദരി ഷീബയുടെ ഭര്‍ത്താവ് ലാല്‍കുമാറിനെയാണ് (50) റിമാന്‍ഡ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മരിച്ച രാധികയും അയല്‍വാസി പ്രതിഭ ഭവനില്‍ പ്രവീണ്കുമാറുമായുള്ള അടുപ്പം നാളുകളായി വീട്ടില്‍ അസ്വാരസ്യത്തിന് കാരണമായിരുന്നു.ഭര്‍ത്താവ് ഉപേക്ഷിച്ച രാധിക കഴിഞ്ഞ തിങ്കളാഴ്ച പ്രവീണ്‍കുമാറിനെ വിവാഹം ചെയ്തു. ഇതേദിവസം തന്നെ ഷീബയെ വീട്ടില്‍ കയറി മര്‍ദിച്ചെന്ന കേസില്‍ പ്രവീണ്‍കുമാറിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാധികയുടെ പേരിലുള്ള വീട്ടിലാണ് ഇവരുടെ മാതാവ് സരസമ്മയും ഷീബയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്. ഷീബയും ഭര്‍ത്താവും വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.