കൊച്ചി : വടക്കന്‍ പറവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ജിത്തു അറസ്റ്റില്‍.കാക്കനാട് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതായിരുന്നു.
സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പൊലീസിനോട് സമ്മതിച്ചു. വഴക്കിനിടെ കത്തികൊണ്ട് വിസ്മയയെ കുത്തി. മരിച്ചുവെന്ന് ഉറപ്പിച്ചശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കൊലപാതകത്തിൽ ആരുടേയും പ്രേരണയും സഹായവും ഇല്ലെന്നും കുറ്റസമ്മതമൊഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടികൂടിയതിനുശേഷം ജിത്തുവിനെ തിരിച്ചറിയാൻ പോലീസിന് സാധിച്ചിരുന്നില്ല. കാക്കനാട് അഭയകേന്ദ്രത്തിൽ ആക്കിയിരിക്കുകയായിരുന്നു. ലക്ഷദ്വീപ് സ്വദേശി എന്നാണ് ജിത്തു പോലീസിനോട് പറഞ്ഞത്.
ജിത്തുവിനെ കാണാതായതിനു പിന്നാലെ പൊലീസ് വലിയ തോതില്‍ അന്വേഷണം നടത്തിയിരുന്നു.
സംഭവശേഷം വീട്ടില്‍ നിന്ന് കാണാതായ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നാലെ ഇവരെ കൊച്ചിയില്‍ പലയിടങ്ങളില്‍ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറി. പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ജിത്തു പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. അതില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു.