മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം
തിരുവനന്തപുരം: മ്യൂസിയം പോലീസ്‌സ്‌റ്റേഷന്‍ ജനമൈത്രി സുരക്ഷായോഗം ക്രൈസ്റ്റ് നഗര്‍ റസിഡന്റ്‌സ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടി. സി.എന്‍.ആര്‍.എ. പ്രസിഡന്റ് സഞ്ജിത്ത് .കെ.എഫ്.അദ്ധ്യക്ഷത
വഹിച്ചു. മ്യസിയം പോലീസ് എസ്.എച്ച്.ഓ. വിമല്‍ എസ്. യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിയാസ്
എന്‍. ഷാ സ്വാഗതവും അനുസ്മരണം പി.എല്‍. ജോസും, മിനിറ്റ്‌സ് അവതരണം ബീറ്റ് ഓഫീസര്‍ ബിജു.എം.എസും, കൃതജ്ഞത റസിഡന്റ്‌സ് കോ-ഓര്‍ഡിനേറ്ററും പറയുകയുണ്ടയി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍
യോഗം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
മ്യൂസിയം കാണാന്‍ വരുന്നവരുടെയും, സൂര്യകാന്തി, നിശാഗന്ധി എന്നിവിടങ്ങളില്‍ പരിപാടി കാണാന്‍ വരുന്നവരുടെയെങ്കിലും ടൂവീലര്‍ അതാത് സ്ഥലങ്ങളില്‍ തന്നെ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കി മ്യൂസിയം
ജംഗ്ഷനിലെ ഗതാഗതകുരുക്കും അനധികൃതപാര്‍ക്കിംഗും ഒഴിവാക്കി കാല്‍നടയാത്രക്കാരുടെ ജീവനന്‍
രക്ഷിക്കുക.
സ്റ്റേഷന്‍ പരിധിയില്‍ നോ പാര്‍ക്കിംഗ് ഏര്യകളില്‍ വച്ചിരുന്ന ട്രാഫിക് കോണും ടേപ്പും നശിച്ചുപോയതായികാണപ്പെടുന്നു. അത് ട്രാഫിക് അധികൃതര്‍ പുനഃസ്ഥാപിക്കുക.
ദേവസ്വംബോര്‍ഡ് ജംഗ്ഷന്‍, കുറവന്‍കോണം ജംഗ്ഷന്‍, തേക്കുംമൂട് ജംഗ്ഷന്‍, വെള്ളയമ്പലം ജംഗ്ഷന്‍,
ശാസ്തമംഗലം ജംഗ്ഷന്‍ എന്നിവടങ്ങളിലെ അനധികൃത പാര്‍ക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക.
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട റോഡ്പണി മൂലം കുടിവെള്ളത്തിന് തടസ്സം നേരിടുന്ന വെള്ളയമ്പലം,
പാലോട്ടുകോണം സി.എസ്.എം. നഗര്‍, വഴുതക്കാട്, ഉദാരശിരോമണി റോഡ്, ആള്‍ത്തറ എന്നിവടങ്ങളിലെ
ഇന്റര്‍ കണക്ഷന്‍ ജോലികള്‍ ഗണഅ യും, ഗഞഎ ഉം, ഡഘഇഇട ഉം സംയുക്തമായി എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ത്ത് കുടിവെള്ളം പെട്ടെന്ന് എത്തിക്കാനുള്ള നടപടി സ്വീകരിക്കുക. ഇതുപോലുള്ള റോഡു പദ്ധതികള്‍
ചെയ്യുമ്പോള്‍ ഡി.പി.ആര്‍ തയ്യാറാക്കുമ്പോള്‍ തന്നെ ജോലിസ്ഥലത്ത് പബ്‌ളിക് യൂട്ടിലിറ്റി വകുപ്പുമേധാവികളെ
കൂടെ നിരീക്ഷകരായി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.
കെ.ആര്‍.എഫ്.ബി, പി.ഡബ്ല്യൂ.ഡി. എന്നീ റോഡികളിലെ ഫുട്പാത്ത് കൈയ്യേറിയുള്ള തട്ടുകടകളുടെ നിര്‍മ്മാണം
ക്രമാധീതമായി വര്‍ദ്ധിച്ചുവരുന്നതിനാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും കാല്‍നടയാത്രകള്‍ക്ക് സുരക്ഷിതത്വം
ഇല്ലാതാകുന്നു.
നഗരസഭ പുതുതായി കൊണ്ടുവന്ന സ്ട്രീറ്റ് ലൈറ്റ് മാറ്റുന്ന കരാര്‍ പദ്ധതിക്ക് ഏകോപനമില്ല, മാറ്റിപ്പോകുന്ന
ലൈറ്റുകളോ കത്തുന്നുമില്ല. ഇത്തരം പതാതികള്‍ അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
സിറ്റി ട്രാഫിക് എസ്.ഐ. സന്തോഷ് കുമാര്‍, മ്യൂസിയം എസ്.ഐ. & സി.ആര്‍.ഓ. രജിഷ്‌കുമാര്‍, പി.ആര്‍.ഓ.
രാജേഷ്, ശാസ്തമംഗലം കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍, ബീറ്റ് ഓഫീസര്‍ സുജിത് സി., കെ.എസ്.ഇ.ബി.
പുത്തന്‍ചന്ത അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് .ആര്‍, കന്റോണ്‍മെന്റ് സബ് എഞ്ചിനീയര്‍,
പട്ടം നന്തന്‍കോട് ശാസ്തമംഗലം നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വാട്ടര്‍ അതോറിറ്റി കവടിയാര്‍
പാളയം എഞ്ചിനീയര്‍മാര്‍, സ്വിവറേജ് കുര്യാത്തി ശാസ്തമംഗലം എഞ്ചിനീയര്‍മാര്‍, പി.ഡബ്ല്യു.ഡി സിറ്റി റോഡ്‌സ്
എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി. എഞ്ചിനീയര്‍, നിര്‍ഭയവോളന്റീര്‍ സീമാസതീഷ് തുടങ്ങിയവര്‍ യോഗത്തില്‍
പങ്കെടുത്ത് സംസാരിച്ചു.