മൂവി ഡെസ്ക്ക് : ഇന്ത്യൻ സിനിമ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ്. അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാനില്‍ സംഗീതം ഒരുക്കാൻ അനിരുദ്ധ് 10 കോടി പ്രതിഫലം വാങ്ങിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട് . ഇതോടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ അനിരുദ്ധ് എ ആര്‍ റഹ്മാനേയും മറികടന്നു.
എ ആര്‍ റഹ്മാൻ ഒരു സിനിമയ്ക്കായി 8 കോടി രൂപ വരെയാണ് വാങ്ങുന്നത്. അനിരുദ്ധ് നേരത്തെ 5 മുതല്‍ 6 കോടി വരെയായിരുന്നു ഒരു സിനിമയ്ക്കായി കൈപറ്റിയിരുന്ന പ്രതിഫലം. എന്നാല്‍ വിക്രം, അറബി കുത്ത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ വൻ ഹിറ്റുകളുടെ വരവോടെയാണ് പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജവാന് പുറമെ വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ, നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലര്‍, എച്ച് വിനോദിന്റെ അജിത്ത് ചിത്രം വിടാമുയര്‍ച്ചി, ശങ്കറിന്റെ കമല്‍ഹാസൻ ചിത്രം ഇന്ത്യൻ 2, എന്നിവയാണ് അനിരുദ്ധിന്റെ സംഗീതത്തില്‍ ഉടൻ പുറത്തിറങ്ങുന്ന ചിത്രങ്ങൾ