എറണാകുളം : മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി ( എം. ഇ എസ് ) കണയന്നൂർ താലൂക്ക് കമ്മിറ്റി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു കലൂർ എംഇഎസ് അബ്ദുൽ ഗഫൂർ മെമ്മോറിയൽ കൾച്ചറൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന “മെറിറ്റ്അവാർഡ് 2024 “എംഇഎസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ജനാബ് :ലിയാ ക്കത്തലി ഖാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എ എം കുഞ്ഞുമരയ്ക്കാർ അധ്യക്ഷത വഹിച്ചു .അവാർഡ് വിതരണം ഡോക്ടർ റഹീംഫസൽ (എംഇഎസ് സെൽഫ് ഫിനാൻസിംഗ് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ) നിർവഹിച്ചു .ജില്ലാ സെക്രട്ടറി ഇ എം നിസാർ എം.ഇഎസ് ൻ്റെ പ്രവർത്തനത്തെ സദസ്സിനു പരിചയപ്പെടുത്തി. അഡ്വക്കറ്റ് അബുൽ ഹസൻ എം ഐ അബ്ദുല്‍ ഷെരീഫ് ,അഡ്വക്കേറ്റ് സലിം , ഡോക്ടർ അൻവർഹസൈൻ, സി കെ അബ്ദുൽ കരീം എന്നിവർ സംസ്സാരിച്ചു.2024 25 വർഷത്തിൽ ബിരുദ പഠനത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് എംഇഎസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എ. ബിജു വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി .എ എം ജലാലുദ്ദീൻ ബിജാസ് എ എം ജമാൽ , ഷുക്കൂർ , കെ.ബി. ഷംസു എന്നിവർ നേതൃത്വം നൽകി താലൂക്ക് സെക്രട്ടറി .കെ എ ഹബീബ് സ്വാഗതവും കെ ബി അബ്ദുൽ കരീം നന്ദിയും രേഖപ്പെടുത്തി.