പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനുള്ള മുന്‍കരുതലില്‍ സര്‍ക്കാര്‍ ജാഗരൂഗരാകണമെന്ന് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി ആവശ്യപ്പെട്ടു. ഡിസാസറ്റര്‍ മാനേജ്മെന്റ് പ്രവര്‍ത്തനം കാര്യക്ഷമമല്ല.
അടുത്ത കാലത്തായി പ്രകൃതിക്ഷോഭങ്ങള്‍ കേരളത്തിലെ അപ്രതീക്ഷിത സ്ഥലങ്ങളില്‍ പോലും ഉണ്ടാകുന്ന അനുഭവം നമ്മുടെ മുമ്പിലുണ്ടായിട്ടും മുന്‍കൂട്ടി കാണുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് അത് പരിഹരിക്കാന്‍ അടിയന്തര നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ഇടുക്കിയിലും കോട്ടയത്തുമുണ്ടായ പ്രക്യതി ദുരന്തസ്ഥലങ്ങളില്‍ ദുരന്ത നിവാരണ സേന എത്താന്‍ താമസം നേരിട്ടത് ഖേദകരമാണെന്നും പ്രളയം ഉണ്ടായപ്പോള്‍ തന്നെ ജമാഅത്ത് കൗണ്‍സില്‍ മുണ്ടക്കയം മേഖലയിലെ അംഗങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണെന്നും കഷ്ടത അനുഭവിക്കുന്ന ഇടുക്കിയിലെയും കോട്ടയജില്ലയിലെയും ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിനോടും സന്നദ്ധ സംഘടനകളോടും ഒപ്പം കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ മുന്‍പന്തിയില്‍ ഉണ്ടാവും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു.