കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകള്‍, നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: മദ്രസകള്‍ നിർത്തലാക്കമെന്നും മദ്രസ ബോർഡുകള്‍ക്ക് സഹായം നല്‍കരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ല. എന്നാല്‍ മൗലികാവകാശ ലംഘനമായതിനാല്‍ പ്രതിഷേധത്തില്‍ പങ്ക് ചേരുമെന്ന് കേരളത്തിലെ മത സംഘടനകള്‍ വ്യക്തമാക്കി.

Advertisements

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മദ്രസ നടത്തിപ്പിന് സർക്കാർ ധനസഹായമുണ്ടെങ്കിലും കേരളത്തില്‍ മദ്രസാ വിദ്യാഭ്യാസ ബോർഡോ സർക്കാർ സാമ്പത്തിക സഹായമോ ഇല്ല. അതിനാല്‍ ദേശീയ ബാലാവകാശകമ്മീഷന്റെ നിർദ്ദേശം ഇവിടെ കാര്യമായി ബാധിക്കില്ല. ഇവിടെ മുജാഹിദ്, സുന്നി, ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായി മദ്രസകള്‍ നടത്തുന്നുണ്ട്. സ്കൂള്‍ വിദ്യാഭ്യാഭ്യാസത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണ് ക്ലാസുകള്‍. അതിന്റെ പേരില്‍ ഔപചാരികവിദ്യാഭ്യാസം ആരും വേണ്ടെന്ന് വെക്കുന്നുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട് മദ്രസകള്‍ പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്കയാണ് മത നേതൃത്വം ഉയർത്തുന്നത്. നിർദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎല്‍ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങും. കമ്മീഷന്റെ നിർദ്ദേശത്തില്‍ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുള്ളതും ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുവൻ സമയ മദ്രസാ പഠനം പൊതുവേയില്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങള്‍ ഔപചാരിക വിദ്യാഭ്യാസവും ഇന്നത വിദ്യാഭ്യവും നല്‍കുന്നുണ്ട്. പക്ഷേ ദേശീയ തലത്തില്‍ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമായതിനാല്‍ പിന്തുണയുമായി കേരളത്തിലും പ്രതിഷേധം ഉയരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.