പങ്കുവയ്ക്കലിന്റെയും സഹോദര്യത്തിന്റെയും ആഘോഷമായ വലിയ പെരുന്നാൾ; പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുമായി മുസ്ലിം വിശ്വാസി സമൂഹം വലിയ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാളിനോട് അനുബന്ധിച്ചു പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. അല്ലാഹുവിന്റെ കൽപ്പനപ്രകാരം സ്വന്തം മകനെ ബലിനൽകാൻ തയ്യാറായ ഇബ്രാഹിം നബിയുടെ വിശ്വാസ തീക്ഷണതയുടെ സംരണകളുമായാണ് വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്. പങ്കുവയ്ക്കലിന്റെയും സഹോദര്യത്തിന്റെയും ആഘോഷം കൂടിയാണ് ബലിപ്പെരുന്നാൾ. വിശ്വാസി സമൂഹം പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിൽ പങ്കു ചേർന്നു. കോട്ടയത്ത്‌ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നിരവധി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കാളികളായി. താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടന്ന ചന്തങ്ങുകൾക്ക് ഇമാം ഷഫീഖ് ഫാളിൽ മാന്നനി മൗലവി നേതൃത്വം നൽകി.

Advertisements

അറവുപുഴ മൂഹിയുദ്ദീൻ ജുമാ മസ്ജിദിൽ മൗലവി സൽമാൻ മളാഹിരി, തിരുന്നക്കര പുത്തൻ പള്ളി ജുമാ മസ്ജിദിൽ ഹാഫിള് കെ എം താഹാ മൗലവി അൽ ഹസനി, കുമ്മനം ഹനഫി ജുമാ മസ്ജിദിൽ മൗലവി മുഹമ്മദ്‌ ഷാഫി നജ്മി അൽ ഖാസിമി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. തിരുനക്കര മൈതാനത്ത് മൗലവി ജമാൽ കങ്ങരപ്പള്ളി പരിപാടിക്ക് നേതൃത്വം നൽകി. രാവിലെ 7നും 9നും ഇടയിലായിടുന്നു പള്ളികളിൽ പെരുന്നാൾ നമസ്കാരം. പെരുന്നാൾ നമസ്കാരത്തെ തുടർന്നു ബലി അറുക്കൽ നടന്നു. പരസ്പരം അശ്ലേഷിച്ചും ഹസ്തദാനം നടത്തിയും വിശ്വാസികൾ പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറി.

Hot Topics

Related Articles