കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഏപ്രിൽ 25 തിങ്കൾ വൈകിട്ട് 6.30 ന് തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. വൈകിട്ട് 4.30 ന് മാടപ്പാട്ട് ക്ഷേത്രത്തിൽ നിന്നും കുലവാഴ – കൊടിക്കയർ- കൊടിക്കുറ ഘോഷയാത്ര നടക്കും. കൊപ്രത്ത് ക്ഷേത്രത്തിൽ തിരുവുത്സവത്തിനായ് ചൈത്രം അച്ചു എത്തും. ക്ഷേത്രത്തിൽ ഉത്സവത്തിന് വിവിധ ദിവസങ്ങളിൽ ആന തിടമ്പ് എടുക്കും.
വൈകിട്ട് ഏഴിന് കലാമണ്ഡപത്തിൽ തിരുനക്കര എൻ.എസ്.എസ് വനിതാ സമാജത്തിന്റെ തിരുവാതിര കളി , 8 ന് അവർണിക അനിലിന്റെ ഭരതനാട്യം രാത്രി 9 ന് തിരുവനന്തപുരം സംഘ കേളിയുടെ നാടകം – മക്കളുടെ ശ്രദ്ധക്ക് . രണ്ടാം ഉത്‌സവദിനമായ ഏപ്രിൽ 26 ന് വൈകിട്ട് 7 ന് അയ്മനം എ.എം.വി ഓർക്കസ്ട്രയുടെ ഭക്തി ഗാന തരംഗിണി. മൂന്നാം ഉത്സവദിനമായ ഏപ്രിൽ 27 വൈകിട്ട് 7.30 ന് കിളിരൂർ ചിലങ്ക സ്ക്കൂൾ ഓഫ് ഡാൻസിന്റെ നാട്യഞ്ജലി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 28 നാലാം ഉത്സവ ദിനത്തിൽ വൈകിട്ട് 7 ന് തിരുനക്കര ഹരി കിഴക്കേ ക്കുറ്റും സംഘവും അവതരിപ്പിക്കുന്ന ഭജൻസ് . ഏപ്രിൽ 29 അഞ്ചാം ഉത്സവ ദിനത്തിൽ വൈകിട്ട് 7 ന് തിരുനക്കര ഗോവിന്ദം ബാലഗോകുലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ , 8.30 ന് കോട്ടയം സർഗ്ഗ നൃത്തകലാക്ഷേത്രത്തിന്റെ നൂപുര സംഗമം. 6-ാം ഉത്സവദിനമായ ഏപ്രിൽ 30 ന് വൈകിട്ട് 7 ന് കോട്ടയം നൃത്ത ശ്രീ പഠന കേന്ദ്രത്തിന്റെ നൃത്തനൃത്ത്യങ്ങൾ.
തുടർന്ന് 9.30 ന് കോട്ടയം കമ്മ്യൂണിക്കേഷന്റെ ഗാനമേള. മെയ് 1 പള്ളിവേട്ട ദിനത്തിൽ ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം 1 മണിക്ക് മഹാപ്രസാദമൂട്ട് വഴിപാട്. വൈകിട്ട് 7 ന് കാഴ്ച്ച ശ്രീബലിക്ക് മേളപ്രമാണി കിടങ്ങൂർ രാജേഷും 25 ൽ പരം കലാകാരൻമ്മാരും അണിനിരക്കുന്ന പഞ്ചാരിമേളം. രാത്രി 10 ന് കാരാപ്പുഴ രാഗ തരംഗിണിയുടെ കരാക്കേ ഗാനമേള തുടർന്ന് രാത്രി 12 ന് പള്ളിവേട്ട. മെയ് 2 ആറാട്ട് ദിനത്തിൽ രാവിലെ 9 ന് ക്ഷേത്രത്തിന്റെ മൂന്നാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി നിർവ്വഹിക്കും.
ഗവ. ചീഫ്‌വിപ്പ് ഡോ.എൻ.ജയരാജ് ആദ്യ സംഭാവന ഏറ്റുവാങ്ങും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ബ്രോഷർ പ്രകാശനം നിർവ്വഹിക്കും. ക്ഷേത്ര സ്ഥപതി വെള്ളിയോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയെ അഡ്വ എൻ ശങ്കർ റാം ആദരിക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആർ. രാജീവ് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് രാവിലെ 10 ന് ആറാട്ട് പുറപ്പാട്. വൈകിട്ട് 4 ന് കൊട്ടൂറാറിന്റെ തീരത്ത് ആറാട്ട്.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 10 ന് ത്യഗൗതമ പുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്. തുടർന്ന് താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ കൊപ്രത്ത് കവലയിലേക്ക്. രാത്രി 11 ന് കൊപ്രത്ത് കവലയിൽ കോട്ടയം അഖിൽ ആന്റ് പാർട്ടിയുടെ നാദസ്വര കച്ചേരി . രാത്രി 12 ന് കൊടിയിറക്ക്. പള്ളിവേട്ട ആറാട്ട് ദിനങ്ങളിൽ ഭഗവതിയുടെ തിടമ്പേറ്റാൻ ഗജസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവം ചൈത്രം അച്ചു ക്ഷേത്രത്തിൽ എത്തിച്ചേരും.ടി എൻ. ഹരികുമാർ പ്രസിഡണ്ടും കെ.ബി കൃഷ്ണകുമാർ ജനറൽ കൺവീനറും ജീ അജിത് കുമാർ ട്രഷററും അടങ്ങുന്ന ഉത്സവ കമ്മറ്റിയുടെ നേത്യത്വത്തിലാണ് ചടങ്ങുകൾ.