മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കർ ലോറിക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മുട്ടുചിറ: മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തി പിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്. ഏറ്റുമാനൂർ എറണാകുളം റോഡിൽ മുട്ടുചിറ ആറാം മൈയിലിൽ ഉച്ചക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം. വണ്ടിയിൽ നിന്നും കരിഞ്ഞ മണം അനുഭവപെട്ടതിനെ തുടർന്ന് ഡ്രൈവറായ കായുംകുളം സ്വദേശി രാഹുൽ ടാങ്കർ നിർത്തി ഇറങ്ങിയപ്പോൾ ഡ്രൈവർ ക്യാബിൻ്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നതാണ് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വണ്ടിയിൽ ഉണ്ടായിരുന്ന ഫയർ ഉപകരണം ഉപയോഗിച്ച് തീ കെടുത്തുവാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ക്യാബിന്റെ അകത്തേക്ക് ആളിക്കത്തുകയായിരുന്നു. അപ്പോൾ തന്നെ കടുത്തുരുത്തി ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റെത്തി തീ അണക്കുവാൻ ശ്രമം നടത്തിയതിനാൽ ടാങ്കറിന് തീപിടിച്ചില്ല.

Advertisements

Hot Topics

Related Articles