മുട്ടുങ്കൽ റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് നിരവധി നാളുകൾ; കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ച് കോൺഗ്രസ്

കുറവിലങ്ങാട്: മുട്ടുങ്കൽ ജംഗ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് ബസുകളും മറ്റു നിരവധി വാഹനങ്ങളും പ്രവേശിക്കുന്ന റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ട് നിരവധി നാളുകൾ കഴിഞ്ഞിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി ആയി മാനേജ്മെന്റ് കോട്ടയിൽ കയറിക്കൂടിയ മരുമകൻ ഇരിക്കുന്ന കസേരയിൽ ആണ് വാഴ സ്ഥാപിക്കുന്നത് എന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisements

ബിജു മൂലംകുഴയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല, അജോ അറയ്ക്കൽ, ഷാജി പുതിയിടം, ടി ആർ രമണൻ, ആന്റണി മുണ്ടക്കൽ, സിബി ഒലിക്കൽ,അനീഷ് ചെല്ലായി, ബെന്നി പൂയപ്പടം തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.