മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും ഏറെക്കുറെ പുറത്തായെന്ന് ഉറപ്പാക്കിയ മുംബൈ വിജയവുമായി ഹൈദരാബാദിന്റെ പ്രതീക്ഷകൾക്കുമേൽ ഇരുട്ട് നിറച്ചു. നിർണായക മത്സരത്തിൽ ഗംഭീര സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാർ യാദവാണ് ഹൈദരാബാദിന്റെ പ്രതീക്ഷകളിൽ ഇരുട്ടുനിറച്ചത്. 51 പങ്കിൽ ആറു സിക്സും 12 ഫോറും സഹിതമാണ് സൂര്യകുമാർ യാദവ് സെഞ്ച്വറി നേടിയത്. നാല് ഓവറിൽ 31 ന് 3 എന്ന നിലയിൽ തകർന്ന മുംബയെ സൂര്യ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. മുംബൈ ഓപ്പണർമാരായ രോഹിത്തും (4 ) , ഇഷാനും (9) , വൺ ഡൗൺ ഇറങ്ങിയ ധറും (0) പരാജയപ്പെട്ടപ്പോഴാണ് ഒരുവശത്ത് തിരക്ക് വർമ്മ (37) യെ സാക്ഷിനിർത്തി സൂര്യ മുംബൈയെ വിജയത്തിൽ എത്തിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നേരിയ സാധ്യത പോലും അവശേഷിക്കാത്ത മുംബൈ വിജയത്തോടെ ഹൈദരാബാദിനെ പിന്നിലേക്ക് പിടിച്ചു തള്ളി. ചെന്നൈക്കും ഹൈദരാബാദിനും 12 പോയിൻ്റ് വീതം ഉണ്ടെങ്കിലും റൺ റേറ്റിന്റെ വ്യത്യാസത്തിൽ ചെന്നൈ മൂന്നാം സ്ഥാനത്ത് എത്തി. ഇനിയുള്ള എല്ലാ കളികളും വിജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചുമാണ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ. വിജയത്തോടെ 12 കളികളിൽ നിന്നും എട്ടു പോയിന്റ് നേടിയ മുംബൈ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു.
കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.ഓപ്പണർ ട്രാവിസ് ഹെഡ് മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. ഹെഡ് 30 പന്തില്‍ 48 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ മികച്ച പ്രകടനമാണ് ഹൈദരബാദിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രണ്ട് വീതം സിക്സറുകളുടെയും ഫോറുകളുടെയും സഹായത്തോടെ കമ്മിൻസ് 17 പന്തില്‍ 35 റണ്‍സെടുത്തു. നിതീഷ് കുമാർ റെഡ്ഡിയാണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാൻ (15 പന്തില്‍ 20). അഭിഷേക് ശർമ(11), മായങ്ക് അഗർവാള്‍(5), ക്ലാസൻ (2) എന്നിവരെല്ലാം പരാജയപ്പെട്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയില്‍ തിളങ്ങിയത്. ജസ്പ്രീത് ബുംറ മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ആദ്യമത്സരം കളിച്ച അൻഷുല്‍ കാംബോജ് നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരുവിക്കറ്റ് നേടി.