മണിമല: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല കറിക്കാട്ടൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. ആ സമയം അതുവഴി കടന്ന് പോയ ടീം എമർജൻസി അംഗം ശ്രീ ടോണി കാവാലം അറിയിച്ചതനുസരിച്ച് ടീം എമർജൻസിയുടെ മണിമല ടീം ക്യാപ്റ്റൻ ശ്രീ സഫിൻ ജെയിംസ്, രക്ഷാധികാരി ബിഫാസ് വടക്കേൽ, അംഗങ്ങളായ ജെറിൻ, അനിൽകുമാർ വെള്ളാപ്പള്ളിൽ എന്നിവർ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി.
Advertisements
തുടർന്ന് മണിമല പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആർക്കും തന്നെ സരമായ പരിക്കുകൾ ഉണ്ടായിട്ടില്ല.