പരോള്‍ തടവുകാരന്റെ അവകാശമാണ്; ടിപി കേസ് പ്രതി കൊടി സുനിക്ക് പരോള്‍ ലഭിച്ചതിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദൻ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.

Hot Topics

Related Articles