ഇപി വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍ :ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടി

തിരുവനന്തപുരം :ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്.

Advertisements

അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സിപിഎമ്മിന്‍റെ അധ്യാപക സംഘടനായ കെ എസ് ടി എ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്‍റെ താക്കോൽദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്. കാത്തുനിന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി.

സംസ്ഥാനത്തിന്‍റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജൻ സംസാരിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ മൈക്ക് ഇല്ലാതെ സമീപിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.

Hot Topics

Related Articles