നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാല്‍ നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ഒരു മൊബൈല്‍ ഫോണ്‍ ആപ്പിനെ പരിചയപ്പെടുത്തി എംവിഡി. ഔദ്യോഗിക രേഖകളെല്ലാം ക്യൂ ആർ നിങ്ങളുടെ ഒറിജിനല്‍ രേഖകള്‍ കയ്യില്‍ ഇല്ലെങ്കിലും എംപരിവാഹൻ ആപ്പുണ്ടെങ്കില്‍ രേഖകള്‍ വിർച്ച്വല്‍ ഡോക്യുമെന്റുകള്‍ ആയി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടാതെ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ്, ഹൈപ്പോക്കേഷൻ എന്നിവ ക്യാൻസല്‍ ചെയ്യുന്നതും എന്റർ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആർസി എൻഓസി, ആപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ആർസി പാർട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ഫീസ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ആപ്പ് വഴി സാധിക്കുമെന്നും പറയുന്നു.