കോട്ടയം : മോഡിഫിക്കേഷൻ നടത്തി രൂപമാറ്റം പരുത്തി പറന്നുനടക്കുന്ന വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ മോട്ടോർ വാഹന വകുപ്പ്. രൂപമാറ്റം വരുന്ന വാഹനങ്ങളെ പൊതുജനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
രൂപമാറ്റവും, അഭ്യാസപ്രകടനവും പൊതുജനങ്ങൾക്ക് വിവരം നൽകുന്നതിനാണ് വാട്സപ്പ് നമ്പർ ആരംഭിച്ചത്. അനധികൃതമായി രൂപ മാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങൾക്ക് വാട്സാപ്പിൽ മോട്ടോർ വാഹന വകുപ്പിന് കൈമാറാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരങ്ങൾ കൈമാറുന്നതിനൊപ്പം പൊതുനിരത്തുകളിൽ അഭ്യാസപ്രകടനം, മത്സരയോട്ടം, അമിത വേഗതയിലും അപകടകരമായും വാഹനം ഓടിക്കുക, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദമുണ്ടാക്കുക തുടങ്ങിയവയെ കുറിച്ചും ജനങ്ങൾക്ക് വിവരങ്ങൾ നൽകാം.
വാഹന അഭ്യാസപ്രകടനവും അമിതവേഗതയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും, കൂടാതെ വാഹന അഭ്യാസത്തിലേക്ക് പ്രേരിപ്പിക്കും വിധം നിരവധി ദൃശ്യങ്ങൾ യുട്യൂബിലടക്കം കാണുന്നു പൊതുനിരത്തിൽ ചിത്രീകരിച്ചതും, വാഹനത്തിൻ്റെ നമ്പരും മറ്റ് വിശദാംശങ്ങളും ഒഴിവാക്കി ചിത്രീകരിച്ചിരിക്കുന്നതിനാൽ ഇവയെക്കുറിച്ചും പൊതുജനത്തിന് വിവരം നൽകാവുന്നതാണ്. കോട്ടയം ജില്ലവാട്സാപ്പ് നമ്പർ : – 9188961005