പാലക്കാട് :കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് ‘ജസ്റ്റ് മാരീഡ്’ എന്നെഴുതി ഒട്ടിച്ചതിന് പണികൊടുത്തു എം വി ഡി. നമ്പർ മറച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമായി 3250 രൂപയാണ് ഉടമയ്ക്ക് പിഴയായി ചുമത്തിയത്.ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ് സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്ബര്‍ പ്ലേറ്റുകളില്‍ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കാറിനെ പിന്തുടര്‍ന്നെത്തിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉള്‍പ്പെട്ട സംഘം പിഴ ചുമത്തിയത്.
രജിസ്‌ട്രേഷന്‍ നമ്ബര്‍ വ്യക്തമാക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.