കൊച്ചി: കുടുക്ക് 2025 എന്ന സിനിമയ്ക്ക് വേണ്ടി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശനവും സൈബര്‍ ആക്രമണവും നേരിടുന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. ലിപ് ലോക് രംഗം അഭിനയിച്ചതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ നടി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വീഡിയോയും പങ്കുവെച്ചിരുന്നു. കുടുക്ക് 2025ലെ മാരന് എന്ന ഗാനത്തിലാണ് ലിപ് ലോക്ക് രംഗമുള്ളത്. ഗാനം പുറത്തുവന്നതിന് പിന്നാലെ ദുര്‍ഗയേയും ഭര്‍ത്താവ് അര്ജുന് രവീന്ദ്രനും നേരെ അധിക്ഷേപം ഉയര്‍ന്നിരുന്നു.ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതിന് പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് സൈബര്‍ ബുള്ളിയിങ് നടത്തുന്നവരോട് വീഡിയോയിലൂടെ ദുര്‍ഗ ചോദിച്ചത്.
ദുര്‍ഗ കൃഷ്ണ ഇപ്പോള്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഒളവും തീരവും എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലാണ് നായകന്. എം ടി വാസുദേവന്‍ നായരുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിക്കുന്നത്. നബീസ എന്ന കഥാപാത്രത്തെയാണ് ദുര്‍ഗ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും അവസാനം നവാഗത സംവിധായകന് രതീഷ് രഘുനന്ദന്റെ ത്രില്ലര്‍ ചിത്രമായ ഉടലിലാണ് ദുര്‍ഗ അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരാനിരിക്കുന്ന തന്റെ സിനിമകളെ കുറിച്ചും സൈബര്‍ ആക്രമണങ്ങളെ കുറിച്ചും ദുര്‍ഗ തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍. ‘ഓളവും തീരവും സിനിമയില്‍ ലാലേട്ടനൊപ്പമാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു എനിക്ക്.’