ആർ ആർ ആറിലെ നാട്ടു നാട്ടു എന്നു തുടങ്ങുന്ന ഗാനം എന്തുകൊണ്ടാണ് യുക്രൈനില്‍ ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തി സംവിധായകൻ രാജമൗലി.
ശരിക്കും ഇന്ത്യയില്‍ ആയിരുന്നു ഈ ഗാനം ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാൽ മഴക്കാലമായതിനാല്‍ മറ്റൊരു ലൊക്കേഷൻ തേടുകയായിരുന്നു. പ്രസിഡന്റിനെ കൊട്ടാരമാണ് നമ്മള്‍ ആലോചിച്ചത് എന്ന് മനസിലാക്കായിപ്പോള്‍ മറ്റൊരു സ്ഥലം അന്വേഷിക്കാൻ ആലോചിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ അവര്‍ പറഞ്ഞു, യുക്രൈനാണ് ഇത്, നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി ചെയ്യാം എന്ന്. അവരോട് ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. കൊട്ടാരത്തിന്റെ നിറവും വലിപ്പവും ഗ്രൗണ്ടിന്റെ വലിപ്പവും എല്ലാം ഗാനരംഗത്തുള്ള ഡാൻസര്‍മാര്‍ക്ക് അനുയോജ്യമായ തരത്തിലുള്ളതായിരുന്നു.
കീവിലെ മാരിൻസ്‍കി കൊട്ടാരത്തിന് മുന്നിലാണ് (യുക്രൈന്‍ പ്രസിഡൻഷ്യൽ പാലസ്) ഗാനത്തിന്റെ ചിത്രീകരണം നടന്നത്. വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാട്ടു നാട്ടു എന്ന ഗാനം ഓസ്‍കര്‍ അവാര്‍ഡിനുള്ള അന്തിമപട്ടികയിലും ഉണ്ട്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡും ഗാനം നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.