നാഗ ചൈതന്യ-സാമന്ത വിവാഹമോചനത്തിലെ വിവാദ പരാമർശം; തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയ്ക്ക് നോട്ടീസ് അയച്ച് ഹൈദരാബാദ് കോടതി

ഹൈദരാബാദ്: തെന്നിന്ത്യൻ അഭിനേതാക്കളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള പരാമർശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതി തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയ്ക്ക് നോട്ടീസ് അയച്ചു. ഒക്ടോബർ 23നകം വിശദീകരണം നല്‍കാനാണ് സുരേഖയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാന മന്ത്രിക്കെതിരെ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി നല്‍കിയ കേസിലാണ് നോട്ടീസ്.

Advertisements

ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 356 പ്രകാരം നാമ്പള്ളി കോടതിയില്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിനെ തുടർന്നാണ് കോടതി നോട്ടീസ്. കേസിലെ രണ്ടാം സാക്ഷി വെങ്കിടേശ്വരയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം നാമ്പള്ളി പ്രത്യേക മജിസ്‌ട്രേറ്റ് കോടതി അടുത്ത വാദം കേള്‍ക്കുന്നത് ഒക്ടോബർ 23ലേക്ക് മാറ്റി. അക്കിനേനി കുടുംബത്തിന്‍റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലാണ് സുരേഖ അപകീർത്തികരമായ പ്രസ്താവന വന്നത് എന്നാണ് നാഗാർജുനയുടെ പരാതിയില്‍ പറയുന്നത്. സാമ്പത്തിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനല്‍, സിവില്‍ അപകീർത്തി ആരോപണങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെടിആർ എന്നറിയപ്പെടുന്ന ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റ് കെടി രാമറാവു സ്വാധീനം കാരണം പല നായികമാരും സിനിമയില്‍ നിന്ന് പെട്ടെന്ന് വിടപറഞ്ഞുവെന്നും നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തിന് കാരണം കെടിആര്‍ ആണെന്നും സുരേഖ ആരോപിച്ചിരുന്നു.
സുരേഖയുടെ പരാമർശങ്ങളില്‍ ചിരഞ്ജീവി, അല്ലു അർജുൻ, നാനി തുടങ്ങിയ പ്രമുഖ തെലുങ്ക് അഭിനേതാക്കള്‍ ശക്തമായി അപലപിച്ചിരുന്നു. നാഗാർജുനയെ കൂടാതെ, കെടിആറും മന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കെടിആര്‍ നടത്തിയ പ്രസ്താവനയില്‍ തെലങ്കാന മന്ത്രിയെ മാനസികാരോഗ്യ കേന്ദ്രത്തിലോ പുനരധിവാസ കേന്ദ്രത്തിലേക്കോ അയക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു.

Hot Topics

Related Articles