കോട്ടയം : നാഗമ്പടം ചെമ്പരത്തി മുട് വളവിന് സമീപം തീ പിടുത്തം. റോഡരികിലെ പുല്ലിനാണ് തീ പിടിച്ചത്. തീ പിടുത്തം ഉണ്ടായതിന് സമീപത്തായി ട്രാൻസ്ഫോമർ ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പ്രദേശത്തെ പുല്ലിന് തീപിടിച്ചത്. തീ പടർന്നു പിടിച്ചതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
Advertisements