നാഗമ്പടത്ത് ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; തെള്ളകം സ്വദേശി അതീവ ഗുരുതരാവസ്ഥയില്‍

കോട്ടയം: നാഗമ്പടം സിയേഴ്സ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു(24)വിനാണ് പരിക്കേറ്റത്.

Advertisements


ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷന്‍ ഏജന്റാണ് ആന്റണി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവാവിനെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ച സമയം ആയിരുന്നതിനാല്‍ രക്തം ധാരാളം നഷ്ടപ്പെട്ടതായി സമീപത്തുണ്ടായിരുന്ന കടയുടമ പറഞ്ഞു. അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.

Hot Topics

Related Articles