കോട്ടയം നാഗമ്പടത്ത് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; തെള്ളകം സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്

കോട്ടയം: നാഗമ്പടം തിയേറ്റര്‍ ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു(24)ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷന്‍ ഏജന്റായിരുന്നു ആന്റണി.

Advertisements

ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ഇറക്കം ഇറങ്ങി വന്ന ലോറി, അതേ ദിശയില്‍ വരികയായിരുന്ന ആന്റണിയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതില്‍ ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കതയറിയിറങ്ങി. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 3.15 ഓടെ മരണത്തിന് കീഴടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിട്ട. കെ.എസ്. അര്‍ ടി സി ജീവനക്കാരന്‍ രാജുവാണ് പിതാവ്. അമ്മ ജെസി, ഇമ്മാനുവേല്‍ ഏക സഹോദരനാണ്.

Hot Topics

Related Articles