നാഗമ്പടം എംസി റോഡിലെ നരകക്കുഴി അടക്കുന്നു..! മഴ മാറി നിന്ന ഉടന്‍ നടപടി എടുത്ത് കെഎസ്ടിപി; ജാഗ്രതാ ന്യൂസ് ഇംപാക്ട്

കോട്ടയം: നാഗമ്പടം എം.സി റോഡില്‍ രൂപപ്പെട്ട നരകക്കുഴി അടച്ചു. നാഗമ്പടം മേല്‍പ്പാലത്തില്‍ നിന്നും നാഗമ്പടം പാലത്തിലേയ്ക്കു കയറുന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയാണ് മഴ മാറി നിന്ന ഉടന്‍ കെഎസ്ടിപിയുടെ നേതൃത്വത്തില്‍ അടച്ചത്. ഈ കുഴിയില്‍ വീണ് യാത്രക്കാര്‍ ദുരിതം അനുഭവിക്കുന്ന വാര്‍ത്ത ജാഗ്രതാന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അതിവേഗ നടപടി.

Advertisements

റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴ കൂടി എത്തിയതോടെ റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായി. ഇതോടെ നാഗമ്പടം പാലത്തിലും പരിസരത്തും ഈ കുഴി മൂലം ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാഗമ്പടം മേല്‍പ്പാലം നിര്‍മ്മാണ ഘട്ടം മുതല്‍ തന്നെ പാലത്തിന്റെ നിര്‍മ്മാണത്തെച്ചൊല്ലി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയുമുണ്ടായിരുന്നു. പാലത്തിലെ ടാറിംങ് തകരാറിനെ സംബന്ധിച്ചു നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ മഴയില്‍ നാഗമ്പടം മേല്‍പ്പാലത്തിലുണ്ടായ ഭീമന്‍ കുഴിയില്‍ പൊലീസിന്റെ മീഡിയനും കോണും അടക്കം നിരത്തി വച്ചിരിക്കുകയായിരുന്നു. ഈ കോണിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പലപ്പോഴും റോഡില്‍ ഗതാഗതക്കുരുക്കും ഉണ്ടാകുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ റോഡില്‍ ടാറിംങ് അതിവേഗം പൂര്‍ത്തിയാക്കി കുരുക്കൊഴിവാക്കാന്‍ നടപടിടുത്തത്.

Hot Topics

Related Articles