ചെന്നൈ: വിവാഹത്തിന് ശേഷം നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി നടി സാമന്ത രുദ് പ്രഭു. തമിഴ് നടന് മുരളി മോഹനാണ് ഇക്കാര്യം അറിയിച്ചത്. നാഗ ചൈതന്യ ജീവനാശം എന്ന നിലയില്‍ വീട് സാമന്തയ്ക്ക് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്. സഹോദരനും മകനുമോടൊപ്പം താമസിക്കാന്‍ താന്‍ ഒരു ഫ്ളാറ്റ് നിര്‍മിച്ചിരുന്നു. എന്നാല്‍ വീടും സ്ഥലവും കണ്ടപ്പോള്‍ അതില്‍ ഒരു വീട് സ്വന്തമാക്കാന്‍ നാഗ ചൈതന്യയ്ക്ക് ആഗ്രഹം തോന്നി.
പിന്നാലെ തന്നെ സമീപിച്ച് വീട് വാങ്ങുകയായിരുന്നെന്ന് മുരളി മോഹന്‍ പറഞ്ഞു. പിന്നീട് ഈ വീട് വിറ്റ് ഇരുവരും മറ്റൊരു വീട് വാങ്ങി. എന്നാല്‍ പിരിഞ്ഞതിന് ശേഷം സാമന്ത തന്നെ സമീപിച്ച് വീട് തിരികെ നല്‍കണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു. കൂടുതല്‍ വില നല്‍കിയാണ് സാമന്ത വീട് സ്വന്തമാക്കിയത്. മറ്റൊരിടത്തും താരത്തിന് സംതൃപ്തയായിരിക്കാനാകില്ല. വീട്ടില്‍ അമ്മയോടൊപ്പമാണ് താരം താമസിക്കുന്നതെന്നും മുരളി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത് തന്നെയും ഞെട്ടിച്ചെന്ന് മുരളി മോഹന്‍ പറയുന്നു. ഇരുവരും നല്ല ജോഡികളായിരുന്നു. അവര്‍ വഴക്കിടുന്നത് ഇതുവരെ കണ്ടിട്ടില്ല. ഉച്ചത്തില്‍ പാട്ട് വയ്ക്കുകയോ സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്ന് പാര്‍ട്ടി നടത്തുകയോ ചെയ്യാറില്ല. വളരെശാന്ത സ്വഭാവക്കാരായിരുന്നു ഇരുവരുമെന്നും നടന് പറഞ്ഞു.
2010ല്‍ യെ മായ ചെസാവേ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാവുന്നത്. പിന്നാലെ 2017 ഒക്ടോബറില്‍ വിവാഹിതരായി. നാലാം വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്ബ് 2021ല്‍ സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു.