നാഗവല്ലിയെ ആദ്യം കണ്ടത് എന്റെ പിതാവ്; അത് അന്നത്തെ ഡയറക്ടർ ബ്രില്യൻസായിരുന്നു; മണിച്ചിത്രത്താഴിലെ ഓർമ്മകൾ ഓർത്തെടുത്ത് ബിനു പപ്പു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസമാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തിയത്. 4ഗ റീമാസ്റ്റേഡ് വെർഷനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും പുതുമയോടെ ചിത്രം പ്രേക്ഷകർ കാണുന്നുവെന്നുള്ളതാണ് മണിച്ചിത്രത്താഴിനെ ക്ലാസിക് സൃഷ്ടിയായി നിലനിർത്തുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ചിത്രത്തിലെ ഡയറക്ടർ ബ്രില്ല്യൻസിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിനു പപ്പുവിന്റെ പിതാവായ പപ്പു അവതരിപ്പിച്ച കാട്ടുപറമ്ബൻ എന്ന കഥാപാത്രമാണ് ആദ്യമായി ഗംഗ നാഗവല്ലിയായി മാറുന്നത് നേരിൽ കണ്ടതെന്നും അതുകൊണ്ടാണ് ഡോക്ടർ സണ്ണി കാട്ടുപറമ്ബനെ സിനിമയുടെ അവസാനം മാത്രം ചികിത്സിക്കുന്നതെന്നുമാണ് ബിനു പപ്പു പറയുന്നത്.

‘എന്തുകൊണ്ടാണ് കാട്ടുപറമ്ബൻ എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന ഭാഗത്ത് നിസാരമായി ഒരു തട്ടുതട്ടി ശരിയാക്കുന്നത്. അത് തുടക്കത്തിലേ ആവാമായിരുന്നില്ലേ. അദ്ദേഹത്തിന് രോഗമുണ്ടെന്നും എളുപ്പത്തിൽ ചികിത്സിക്കാമെന്നും ഡോക്ടർക്ക് അറിയാമായിരുന്നല്ലോ. പിന്നെ എന്തിന് അങ്ങനെ ചെയ്തു എന്നതിന് കാരണം, നാഗവല്ലിയെ ആദ്യമായി നേരിട്ടുകണ്ട വ്യക്തി കാട്ടുപറമ്ബൻ മാത്രമാണ്. കാട്ടുപറമ്ബൻ ഇക്കാര്യം നേരത്തെ വിളിച്ചു പറഞ്ഞാൽ അത് എല്ലാവരും അറിയും. അത് പുറത്തറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. അത്ര സൂഷ്മമായ കാര്യങ്ങൾ പോലും മണിച്ചിത്രത്താഴിൽ ശ്രദ്ധിച്ചിട്ടുണ്ട്.’ ബിനു പപ്പു പറയുന്നു.

Hot Topics

Related Articles