തെലുങ്ക് സൂപ്പർതാരം നാഗാർജുന അഭിനയത്തിനൊപ്പം ഫിറ്റ്‌നസിലും സൂപ്പർ സ്റ്റാറാണ്. വയസ് 65 ആയെങ്കിലും ഇപ്പോഴും യുവതാരങ്ങൾക്ക് സമാനമായ ഫിറ്റ്‌നസ് താരം നിലനിർത്തുന്നുണ്ട്. ഇപ്പേളിതാ ഈ ഫിറ്റനസിന്റെ രഹസ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. വ്യായാമത്തിലും ഭക്ഷണത്തിലും താൻ പാലിക്കുന്ന ചിട്ടകളും രീതികളുമെല്ലാം നാഗാർജുന തുറന്നുപറഞ്ഞിട്ടുണ്ട്.
ജനപ്രിയമായ ഇന്റർമിറ്റന്റ് ഡയറ്റാണ് തന്റെ ആരോഗ്യത്തിന് പിന്നിലെ പ്രധാനരഹസ്യമെന്നാണ് നാഗാർജുന പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ ഭക്ഷണം ഒഴിവാക്കാറില്ലെന്നും പകരം 12:12 ഇന്റർമിറ്റന്റ് ഡയറ്റാണ് ഫോളോ ചെയ്യുന്നതെന്നും താരം പറയുന്നു. എന്നാൽ വൈകുന്നേരം 7 മണിക്ക് തന്നെ താൻ അത്താഴം കഴിക്കും ഈ ഭക്ഷണത്തിൽ സലാഡുകൾ, ചോറ്, ചിക്കൻ, മത്സ്യം എന്നിവ ഉൾപ്പെടുമെന്നും 35 വർഷത്തിൽ അധികമായി ഇത് താൻ ഫോളോ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
തന്റെ പ്രൊഫഷണൽ ജീവിതത്തിനെക്കാൾ കൂടുതലായി ഫിറ്റ്‌നസിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും താരം പറയുന്നു. തന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ വ്യായാമത്തോടെയാണ്. പവർ പ്രാക്ടീസ്, കാർഡിയോ, നീന്തൽ, നടത്തം എന്നിവ വ്യായാമത്തിന്റെ ഭാഗമായിട്ടുണ്ട്.
ആഴ്ചയിൽ 5 മുതൽ 6 ദിവസം വരെ ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലനം നടത്തും, ജിം പോവാത്ത ദിവസങ്ങളിൽ, നീന്തൽ പോലുള്ള മറ്റ് തരത്തിലുള്ള വ്യായമവും നാഗാർജുന നടത്തും. – കൗമാരം മുതൽ അദ്ദേഹം നിലനിർത്തുന്ന ഒരു ശീലമാണിത്. വലിയ വിശ്രമമില്ലാതെ തുടർച്ചയായി വ്യായാമം ചെയ്യുക എന്നതാണ് നാഗാർജുനയുടെ രീതി.
വ്യായാമ വേളയിൽ ഉയർന്ന ഹൃദയമിടിപ്പ് നിലനിർത്തുക എന്നതാണ് നാഗാർജുനയുടെ ഫിറ്റ്‌നസ് ടിപ്പിലൊന്ന്. വ്യായാമം ചെയ്യുമ്പോൾ പരമാവധി ഹൃദയമിടിപ്പ് 70 ശതമാനത്തിൽ കൂടുതൽ നിലനിർത്താനും, നീണ്ട ഇടവേളകൾ ഒഴിവാക്കാനും, മൊബൈൽ ഫോണുകൾ പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നാഗാർജുന നിർദ്ദേശിക്കുന്നു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ദിവസം മുഴുവൻ മൊത്തത്തിലുള്ള ഊർജ്ജം നില നിർത്താനും സഹായിക്കുന്നു.
രാവിലെ പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ ഉൾപ്പെടുന്ന ഒരു പ്രീ-വർക്കൗട്ട് ഭക്ഷണവും, ചൂടുവെള്ളവും കാപ്പിയും കുടിച്ചുകൊണ്ടാണ് താൻ ദിവസം ആരംഭിക്കാറുള്ളതെന്ന് നാഗാർജുന പറയുന്നു. കിമ്മി, സോർക്രൗട്ട്, എന്നിവ ഭക്ഷണത്തിന്റെ ഭാഗമായിരിക്കും.