നൈപുണ്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷാ തീയതി നീട്ടി

കോട്ടയം: അസാപിന്റെ നേതൃത്വത്തില്‍ നവീന നൈപുണ്യ കോഴ്സുകളില്‍ പ്രാവീണ്യം നേടാന്‍ അവസരം. ബി.എ, ബി.കോം, ബി.എസ്.സി, എം.എസ്സി, ബി.ടെക്ക്, എം.ടെക്, ബി.ആര്‍ക്, പോളിടെക്‌നിക് കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കാണ് അവസരം. നവംബര്‍ 20 വരെ അപേക്ഷിക്കാം. ബിസിനസ് അനലിറ്റിക്കല്‍ കോഴ്‌സ്, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡവലപ്പ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അവസരം. വിശദവിവരങ്ങള്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലും 9495999631, 9495999690, 9495999753 എന്നീ ഫോണ്‍ നമ്പറുകളിലും ലഭിക്കും.

Advertisements

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി നവംബര്‍ 31 വരെ അപേക്ഷ നല്‍കാം.

Hot Topics

Related Articles