നമിതയ്ക്ക് വേണ്ടി മീനാക്ഷി എത്തി; മീനാക്ഷിയെ പിന്തുടരുന്ന കണ്ണടക്കാരന്‍ ആര്? ചോദ്യവുമായി ആരാധകര്‍

സിനിമാതാരങ്ങള്‍ യൂട്യൂബ് തുടങ്ങുമ്പോഴും മറ്റെന്തെങ്കിലും ബിസിനസ് തുടങ്ങിയാലുമൊക്കെ എല്ലാം വന്‍ ഹിറ്റാവാറാണ് പതിവ്. ഇപ്പോഴിതാ പനമ്പള്ളി നഗറില്‍ പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ് എത്തിയിരിക്കുകയാണ്. സമ്മര്‍ടൗണ്‍ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വൈറലായിരുന്നു.
ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.

Advertisements


എന്നാല്‍ സംഭവം അതല്ല പുതിയ റസ്റ്ററന്റ് ആണെന്ന് നമിത പ്രമോദ് ശേഷം വെളിപ്പെടുത്തി. ‘എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടം. സമ്മര്‍ലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയില്‍ ഉടന്‍ തുറക്കും.’ ‘നിങ്ങള്‍ക്കെല്ലാവര്‍ക്കും സേവനം നല്‍കാന്‍ ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തുക’ എന്ന കുറിപ്പോടെയാണ് പുതിയ റസ്റ്ററന്റിന്റെ വീഡിയോ പ്രമോഷനുമായി നമിത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇപ്പോഴിത റസ്റ്ററന്റിന്റെ ഉദ്ഘാടനം ആഘോഷമായി നടത്തിയിരിക്കുകയാണ് നമിത പ്രമോദ്. ഉദ്ഘാടനത്തിന് തിരി തെളിക്കാന്‍ മീനാക്ഷി ദിലീപ് അടക്കം നമിതയുടെ അടുത്ത സുഹൃത്തുക്കള്‍ എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


അനു സിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തി. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. മീനാക്ഷി ദിലീപ് തന്നെയായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. എല്ലാവരുടേയും കണ്ണുകള്‍ മീനാക്ഷി ദിലീപിലേക്ക് തന്നെയായിരുന്നു. മെഡിസിന് പഠിക്കുന്ന മീനാക്ഷിയുടെ ഉറ്റ ചങ്ങാതിയാണ് നമിത പ്രമോദ്. തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായത് പോലും അവിചാരിതമായിട്ടായിരുന്നുവെന്ന് നമിത പ്രമോദ് മുമ്പ് പറഞ്ഞിട്ടുണ്ട്.

ഡീപ്പ് നെക്കുള്ള ഓറഞ്ച് കളര്‍ ഷോര്‍ട്ട് ഗൗണായിരുന്നു മീനാക്ഷിയുടെ വേഷം. തിരികൊളുത്തിയ ശേഷം സംസാരിക്കാന്‍ മൈക്ക് കൊടുത്തെങ്കിലും മീനാക്ഷി സംസാരിക്കാന്‍ തയ്യാറായില്ല. നമിതയ്ക്കും ഫാമിലിക്കും ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് മീനൂട്ടി അവസാനിപ്പിച്ചു. ‘ഞാന്‍ ഒരിക്കലും ഹോട്ടല്‍ ബിസിനസിലേക്ക് വരുമെന്ന് കരുതിയില്ല. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മര്‍ ടൗണ്‍.’ ‘സുഖപ്രദമായ വിന്റേജ് കഫേ ആണിത്. ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഉദ്ഘാടനത്തിന് പെണ്‍കുട്ടികള്‍ വരണം എന്ന ആഗ്രഹം നിറവേറി’ നമിത പറഞ്ഞു. അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താര പുത്രിയെ വിടാതെ പിന്തുടരുന്ന ആ കണ്ണാടിക്കാരന്‍ ആരാണെന്നും ആരാധകര്‍ സംശയം ചോദിക്കുന്നുണ്ട്. മീനാക്ഷിയുടെ അച്ചടക്കത്തേയും സിംപ്ലിസിറ്റിയേയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് മീനാക്ഷിയുടെ സിനിമാ പ്രവേശനം. മകള്‍ അതേ കുറിച്ചൊന്നും ഇതുവരെ സംസാരിച്ചിട്ടില്ലെന്നാണ് അടുത്തിടെ ദിലീപ് പറഞ്ഞത്.

Hot Topics

Related Articles