വിക്കിയ്ക്കായി നയൻസ് വാങ്ങിയത് കോടികൾ വിലയുള്ള ആഡംബര ബംഗ്ലാവ്; വിവാഹത്തിന് ധരിച്ചത് രണ്ടരക്കോടിയുടെ സ്വർണം; അത്യാഡംബരത്തിന്റെ അവസാന വാക്കായി നയൻസ് വിക്കി വിവാഹം

ചെന്നൈ: ഇന്ത്യൻ സിനിമ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരുന്ന നയൻതാര – വിഘ്‌നേഷ് ശിവൻ താര വിവാഹം അത്യാഢംബര പൂർവം ചെന്നൈയിൽ നടന്നു.
സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെയാണ് വിക്കി നയൻസിനെ താലി ചാർത്തിയത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോർട്ടിൽ നടന്ന ആഡംബര ചടങ്ങിൽ വിവാഹിതരായി. ഈ അസുലഭ സന്ദർഭത്തിൽ, നയൻതാര വിഗ്‌നേഷിനും കുടുംബാംഗങ്ങൾക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങൾ നൽകിയതായി റിപോർട്ടുകൾ പുറത്തുവരുന്നു. വിഗ്‌നേഷിനായി നയൻതാര ആഡംബര ബംഗ്ലാവ് വാങ്ങിയതുൾപ്പെടയുള്ള വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു

Advertisements

വിവാഹ ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന സ്വർണം മുഴുവൻ വിഗ്‌നേഷ് വാങ്ങിയത് രണ്ടര മുതൽ മൂന്ന് കോടി രൂപ വരെ ചിലവിട്ടാണെന്ന് റിപ്പോർട്ട് ഉണ്ട്. ഇതിന് പുറമെ നയൻതാരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഗ്‌നേഷ് സമ്മാനമായി നൽകിയിരുന്നു. നയൻതാര ഭർത്താവിന് നൽകിയ ബംഗ്ലാവിന്റെ വിവരങ്ങൾ ഇനിപ്പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷൻ ജോലികൾ പൂർത്തിയായി. ബംഗ്ലാവ് വിഗ്‌നേഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ
ബംഗ്ലാവിന് 20 കോടിയാണ് വില. വിഗ്‌നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കൾക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചു

നയൻതാരയുടെയും വിഗ്‌നേഷിന്റെയും വിവാഹത്തിൽ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളിൽ ഉണ്ടായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ദമ്പതികൾ 129 മുറികളുള്ള ഒരു മുഴുവൻ റിസോർട്ടും ബുക്ക് ചെയ്തു. ഈ വാരാന്ത്യം വരെ റിസോർട്ട് പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിവാഹത്തിന് ശേഷം സൽക്കാരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

മഹാബലിപുരത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കല്യാണത്തിന് ആദ്യം തിരഞ്ഞെടുത്തത് മഹാബലിപുരം അല്ലെന്ന് പലർക്കും അറിയില്ല. വേദിയുടെ ആദ്യ തിരഞ്ഞെടുപ്പ് തിരുപ്പതി ആയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അവർ വിവാഹം മറ്റൊരു വേദിയിലേക്ക് മാറ്റുകയായിരുന്നു.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം എല്ലാവരെയും വിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി വിഗ്‌നേഷ് പറഞ്ഞു. ലോജിസ്റ്റിക് പ്രശ്നങ്ങൾ കാരണം എല്ലാവരേയും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്നേഷ് ശിവനും ഒന്നിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിലായിരുന്നു താരങ്ങളുടെ വിവാഹവേദിയും പരിസരവും.

തെന്നിന്ത്യൻ താരങ്ങളായ കാർത്തി, വിജയ് സേതുപതി, സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്‌ലി തുടങ്ങിയവരും നയൻസിന്റെ വിവാഹത്തിന് എത്തിയിരുന്നു. അഴകിന്റെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയൻസിന്റെ ചിത്രങ്ങളും അടിമുടി തമിഴ് പയ്യനായെത്തിയ വരൻ വിഘ്‌നേശ് ശിവന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഭരിക്കുന്നത്.

ഇന്ത്യയിലെ തന്നെ പ്രമുഖ സ്‌റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങൾ. ജെയ്ഡ് ബൈ മോണിക്ക ആൻഡ് കരിഷ്മയാണ് നയൻസിനായി രാജകീയമായ വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത്. വിക്കി കുടുംബത്തിലെ പുതിയ അം?ഗമായി മാറിയ നയൻതാര തന്റെ നാത്തൂനും വിക്കിയുടെ സഹോദരിയുമായ ഐശ്വര്യയ്ക്ക് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്.

വിക്കിയുടെ സഹോദരിക്ക് മാത്രമല്ല മറ്റ് അടുത്ത ബന്ധുക്കൾക്കും നയൻസ് വിവാഹ വേദിയിൽ വെച്ച് സ്‌പെഷ്യൽ ?ഗിഫ്റ്റുകൾ കൈമാറി. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. നയൻസിനെ കുറിച്ച് വാചാലനായി കുറിപ്പുകളും വിക്കി രാവിലെ മുതൽ വിക്കി പങ്കുവെച്ചിരുന്നു. ഇരുവരുടേയും വിവാഹ ചിത്രം ആദ്യം പുറത്ത് വന്നതും വിക്കിയുടെ ട്വിറ്റർ അക്കൗണ്ട് വഴിയായിരുന്നു.

നയൻതാരയെ ജീവിത സഖിയാക്കിയ ശേഷം വിഘ്‌നേഷ് ശിവൻ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി.. അതിൽ നിന്നും തങ്കമേ.. .പിന്നീട് എന്റെ ബേബി. അതിൽ നിന്നും എന്റെ ജീവനും കൺമണിയും. ഇപ്പോൾ എന്റെ ഭാര്യ’ എന്നായിരുന്നു. കാതൽ ബിരിയാണി മുതൽ ഇളനീർപായസം വരെയുളള വിഭവങ്ങൾ കരുതിയിട്ടുണ്ട്. ഇവ കൂടാതെ കേരള വിഭവങ്ങളായ അവിയൽ, കാളൻ, ചേന കൊണ്ടുള്ള സ്പെഷ്യൽ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. കാതൽ ബിരിയാണിയാണ് വിവാഹസദ്യയിലെ ഹൈലൈറ്റ്. പലർക്കും ഈ പേര് അത്ര സുപരിചിതമല്ല.

ചക്ക കൊണ്ട് തയ്യാറാക്കിയ ബിരിയാണിയാണ് കാതൽ ബിരിയാണി. ഇത് കൂടാതെ ബദാം ഹൽവ, ഇളനീർ പായസം, ഐസ്‌ക്രീം തുടങ്ങിയവായാണ് മറ്റുളള വിഭവങ്ങൾ.

വിവാഹത്തിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്കും ഒരു ലക്ഷത്തോളം ആളുകൾക്കും താരങ്ങൾ വിവാഹ സദ്യ നൽകിയിട്ടുണ്ട്. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയൻസും വിഘ്നേഷും ഇത്രയും ആളുകൾക്ക് ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്.

സാമ്ബാദ്യത്തിന്റെ നല്ലൊരു പങ്ക് എന്നും ഇവർ ചാരിറ്റിയ്ക്കായി നീക്കി വയ്ക്കാറുണ്ട്. താരങ്ങളുടെ ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ. കൂടാതെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയ്ക്കുകയും ചെയ്തിട്ടുണ്ട്.

Hot Topics

Related Articles