ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയില്‍ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്രി

ഭോപ്പാൽ: ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയില്‍ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2025 ലെ ആദ്യ 50 ദിവസങ്ങളില്‍ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചുവെന്നും ലോകബാങ്കിന്റെ പ്രവചനമനുസരിച്ച്‌, വർഷങ്ങളോളം അതിവേഗം വളരുന്ന സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ ഊർജ്ജ മേഖലയില്‍ അഭൂതപൂർവമായ വളർച്ച കൈവരിച്ചു, പുനരുപയോഗ ഊർജ്ജ മേഖലയില്‍ 70 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ ശുദ്ധമായ ഊർജ്ജ മേഖലയില്‍ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തെരഞ്ഞെടുപ്പ് സമയത്ത്, മൂന്നാം ടേമില്‍ നമ്മള്‍ മൂന്നിരട്ടി വേഗത്തില്‍ പ്രവർത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 2025 ലെ ആദ്യ 50 ദിവസങ്ങളില്‍ തന്നെ ഈ വേഗത നമ്മള്‍ കണ്ടു കഴിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയെക്കുറിച്ച്‌ ശുഭാപ്തിവിശ്വാസത്തിലാണ്, മോദി പറഞ്ഞു.

Hot Topics

Related Articles