ദില്ലി: ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അംബേദ്കറുടെ ഭരണഘടനയാകും കശ്മീരില്‍ നടപ്പിലാവുക. ആയതിനാൽ ജമ്മുകശ്മീരില്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Advertisements
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി വ്യക്തമാക്കി. കോണ്‍ഗ്രസിന്റേത് അംബേദ്കറിന്റെ ഭരണഘടന കാശ്മീരില്‍ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു.