ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് രാജ്യത്തുളളവർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത് നൂറ്റാണ്ടുകളുടെ ത്യാഗമായാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങളുകൾ കഴിഞ്ഞ വർഷം ജനുവരി 22ന് വലിയ ആഘോഷത്തോടെയാണ് നടത്തിയത്. ചടങ്ങുകളിൽ മുഖ്യകാർമികത്വം വഹിച്ചതും മോദിയായിരുന്നു. പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിൽ വൻ ഭക്തജനപ്രവാഹമാണ് ഉണ്ടാകുന്നത് ഇന്ത്യക്കാർക്ക് എല്ലാവിധ ആശംസകളും നേരുന്നു. രാമക്ഷേത്രം നൂറ്റാണ്ടുകളായുളള ത്യാഗത്തിന്റെയും തപസിന്റെയും പോരാട്ടത്തിന്റെയും ഫലമാണ്. ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകമാണ്. ഇന്ത്യയുടെ വികസനം സാക്ഷാൽകരിക്കുന്നതിന് രാമക്ഷേത്രം പ്രചോദനമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’- മോദി എക്സിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷങ്ങൾ ഇന്ന് മുതൽ ജനുവരി 13 വരെയാണ് നടക്കുക. വർഷം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ 110 പ്രമുഖരെയും സാധാരണ ജനങ്ങളെയും ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഉദ്ഘാടനവും രാംലല്ലയുടെ അഭിഷേകവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും.