വലിയ കാൻവാസ്, വമ്പൻ ബജറ്റ്; നായകനായ ടോവിനോയ്ക്കൊപ്പം സുരാജും, ചേരനും;  ‘നരിവേട്ട’ റിലീസ് തീയതി പ്രഖ്യാപിച്ചു

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മെയ് 1 6ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. 

Advertisements

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന രീതിയിലാണ് പോസ്റ്ററിൽ മുഖ്യ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ കാൻവാസിൽ, വമ്പൻ ബജറ്റില്‍ നിർമ്മിക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. ടോവിനോ തോമസ്, ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റൂം – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Hot Topics

Related Articles