തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് മോഹൻലാലിന്റെ സിനിമാസംഭാഷണം കടമെടുത്ത് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്.’എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ -ഇതായിരുന്നു ലഹരിമുക്ത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹത്തിന്റെ വാക്കുകള്‍. എക്സൈസ് വകുപ്പും ലീഗല്‍ സർവീസ് അതോറിറ്റിയും തുടക്കമിട്ട പരിപാടിയില്‍ ലാലിന്റെ സംഭാഷണം മലയാളത്തില്‍ത്തന്നെ പറഞ്ഞാണ് അദ്ദേഹം കൈയടിനേടിയത്.
ലഹരിക്കേസുകള്‍ കൈകാര്യംചെയ്യാൻ രാജ്യത്ത് അതിവേഗകോടതികള്‍ വേണമെന്ന് നാഷണല്‍ ലീഗല്‍ സർവീസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാൻകൂടിയായ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിയമപരമായ നടപടികള്‍ മാത്രമല്ല, കൗണ്‍സിലിങ് ലഹരിമുക്തി വഴി എത്രപേരെ വീണ്ടെടുക്കാനായി എന്നതാണ് പ്രധാനം. സംസ്ഥാനസർക്കാർ നടപ്പാക്കിയ ലഹരിമുക്തയജ്ഞം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്യരാശിക്കാകെ ഭീഷണിയാണ് ലഹരിയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിപ്രായപ്പെട്ടു. മന്ത്രി എം.ബി. രാജേഷ്, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാല്‍, കോമണ്‍വെല്‍ത്ത് ലീഗല്‍ എജുക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.