ദില്ലി :68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ഇന്ന് പ്രഖ്യാപിക്കും. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം നടത്തുക .മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി സൂരറൈ പോട്ര്, അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലേക്ക് മത്സരിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.സൂരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും അപര്‍ണ ബാലമുരളിയും മികച്ച നടന്‍, നടി പുരസ്‌കാരങ്ങള്‍ക്കായി പരിഗണനയിലുണ്ടെന്നാണ് വിവരം.അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ (Biju Menon) മികച്ച സഹനടനുള്ള അവാര്‍ഡിനായും മത്സരിക്കുന്നുണ്ട്.
മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരത്തിന് മലയാള ചിത്രം മാലിക്കും പരിഗണന പട്ടികയില്‍ ഉള്ളതയാണ് റിപ്പോര്‍ട്ട് . മികച്ച നടന്മാരുടെ സാധ്യതാ പട്ടികയില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ട്.