കോട്ടയം: നാഷണലിറ്റ് ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ കൺവൻഷൻ എൻ.സി.പി സംസ്ഥാന സെക്രട്ടറി റ്റി. വി ബേബി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നവീൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂർ മുഖ്യ പ്രഭാഷണം നടത്തി. നാഷണലിറ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഐക്ക് മാണി, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ, ജില്ലാ ട്രഷറർ രഘു ബാലരാമപുരം, ബ്ലോക്ക് പ്രസിഡന്റ് നിബു ഏബ്രാഹാം, എൻ. വൈ.സി ജില്ലാ പ്രസിഡന്റ് മിൾട്ടൺ ഇടശ്ശേരി, അഡ്വ.സതീഷ് തെങ്ങുന്താനം, അഡ്വ. ജയപ്രകാശ് നാരായണൻ, അഡ്വ. ബേബി ഊരകത്ത്, അഡ്വ.ജോസ് ചെങ്ങഴത്ത്, അഡ്വ. സുജിത്ത് കെ.വി, അഡ്വ.കെ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.