പെരുവന്താനം: മഴക്ക് മുന്നോടിയായി ദുരന്ത മേഖലകളിൽ കൃത്യമായ ഇടപെടലുകൾ സാധ്യമാകുന്നതിനായി കമാൻഡർ ഹരിധേവ് പണ്ടാർ ഇന്റെ നേതൃത്വത്തിൽ ആറംഗ ദേശീയ ദുരന്ത നിവാരണ സംഘം പഞ്ചായത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി, വാർഡ് മെമ്പർ ഗ്രേസി, വില്ലേജ് സ്റ്റാഫ് ജോസഫ്, യൂത്ത് കോർിനേറ്റർ മനു, സാഗി കോഡിനേറ്റർ സൂഹൈൽ വി എ എന്നിവർ അനുഗമിച്ചു.
കഴിഞ്ഞ വർഷത്തെ മഴയിൽ പഞ്ചായത്ത് വലിയ രീതിയിൽ പ്രകൃതി പ്രക്ഷോപങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ മഴക്ക് മുൻപേ കൃത്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് ദ്രുദ്ധ ഗതിയിലുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഭരണ സമിതി നടത്തി വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷത്തിൽ 25 ഓളം ഉരുൾപൊട്ടലുകൾ നടന്ന ചുഴുപ്പ് വാർഡിൽ പ്രത്യേഗ ദൗത്യ സംഘത്തിന്റെ സന്ദർശനം നടന്നത്.
മണ്ണിടിച്ചലിന് കാരണമായ വെള്ളം ഒഴുക്ക് നിയന്ത്രിക്കാൻ ഓടകളുടെ തടസ്സങ്ങൾ നീക്കുവാനും ശാസ്ത്രീയമായി പുനർ നിർമിക്കുവാനും അതികൃതർ തയ്യാറാകണം എന്ന് പ്രസിഡന്റ് ഡൊമിന സജി ആവശ്യപെട്ടു. ദുരന്ത സമയങ്ങളിൽ സേനയുടെ ലഭ്യത ഉറപ്പാക്കാൻ ഉള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് കൈക്കൊള്ളണം എന്ന് സേനാ അംഗം ഹരീഷ് അറിയിച്ചു.