അയോദ്ധ്യ: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ നാഷണൽ എഡ്യൂക്കേഷൻ കോൺഫറൻസിനായി അയോദ്ധ്യൽ എത്തി.
ഫെബ്രുവരി 16, 17 തീയതികളിലായി അയോദ്ധിയിൽ വെച്ച് നടക്കുന്ന നാഷണൽ എക്സിക്യൂട്ടീവ് മീറ്റിംഗിനായി എല്ലാ സംസ്ഥാനങ്ങളിലെയും യൂണിവേഴ്സിറ്റികളിലേയും കോളേജുകളിലെ യും അഡ്മിനിസ്ട്രീവ് സ്റ്റാഫ് പങ്കെടുക്കുന്നു. “റോൾ ഓഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ആൻ്റ് ദെയർ ഓർഗനൈസേഷൻ ഫോർ ദി ഡെവലപ്മെൻ്റ് ഓഫ് ഹയർ എഡ്യൂക്കേഷൻ ” എന്ന വിഷയത്തിൽ വിവിധ വിഭാഗങ്ങളിലാ യി സെമിനാർ നടക്കും.
നാഷണൽ പ്രസിഡണ്ട് ഡോക്ടർ .ആർ ബി സിംഗ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അയോധ്യ മേയർ ശ്രീ.ഗിരീഷ് പാട്ടി ത്രിപാഠി ഉദ്ഘാടനം ചെയ്യും. ശ്രീ കരൺ ബൂഷൺസിംഗ്, ശ്രീ ശിവേന്ദ്ര സിംഗ്, ഡോക്ടർ ബി.ബി. മണി ത്രിപാഠി, ഡോക്ടർ ശ്രീനാരായണ സാഹ , ശ്രീമതി. അനിതാ സിംഗ് എന്നിവരും കേരളത്തിൽ നിന്നും കെ.പി.സി എം.എസ്.എഫ്. ഭാരവാഹികളായ ശ്രീ.ജോർജ് സെബാസ്റ്റ്യൻ ശ്രീ.നജീബ് കെ പി . ശ്രീ.ജമാൽ മർക്കാർ ‘ ശ്രീ. സലീം വേങ്ങാട്ട് .ശ്രീ. എ.ജെ.തോമസ് ശ്രീ.സതീഷ് വി.കെ ,ശ്രീ സന്തോഷ് പി. ജോൺ, ശ്രീ,ഗീവർഗീസ് നൈനാൻ ശ്രീ ജോയ് മാത്യൂ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നതാണ്.