ഇടുക്കി : മാരക ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ .എം ഡി എം എ ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കളുമായി എറണാകുളം സ്വദേശിയെ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് അറസ്റ്റു ചെയ്തത്. 491 മി.ഗ്രാം എം ഡി എം എ,4.5 ഗ്രാം ഹാഷിഷ് , 1.5 ഗ്രാം ചരസ്, 8 ഗ്രാം കഞ്ചാവ് എന്നീ ലഹരി വസ്തുക്കളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.എറണാകുളം കണയന്നൂർ സ്വദേശി തുരുത്തെപ്പറമ്പിൽ സുജാഹുദ്ദീൻ ( 26) ആണ് അറസ്റ്റിലായത്. അടിമാലി വിശ്വദീപ്തി സ്കൂളിന് സമീപം കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
ബാംഗ്ളൂരുവിൽ നിന്നു മാണ് ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇതിനു മുൻപും ഇതു പോലുള്ള കേസ്സുകളിൽ എറണാകുളം കസ്ബ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രതിയാണ് സുജാഹുദ്ദീൻ . എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള റേയ്ഡിൽ റേഞ്ച് ഓഫീസർ സിജുമോൻ കെ.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുധീർ വി ആർ , പ്രിവന്റീവ് ഓഫീസർമാരായ വി നേഷ് സി.എസ്, അനിൽ എം.സി. ഡ്രൈവർ നാസർ തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു